X

400 ഓളം നിരപരാധികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിയായ ‘വൈറ്റ് വിഡോ’ ബ്രിട്ടീഷ് ഏജന്‍സിയുടെ വലയില്‍?

ലണ്ടന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സാമന്തയുടെ നേതൃത്വത്തില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്നും പറയുന്നു.

അന്താരാഷ്ട്രാ ഭീകരുടെ പട്ടികയിലെ ഏറ്റവും മുന്‍പന്തിയിലുള്ള ബ്രിട്ടീഷ് വനിത ‘വൈറ്റ് വിഡോ’ സാമന്ത ല്യൂത്‌വയ്റ്റ് ബ്രട്ടീഷ് സ്‌പൈ ഏജന്‍സിയുടെ വലയിലായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലുള്ള അന്വേഷണത്തില്‍ ഇത്രയും സാമന്തയുടെ ഇത്രയും സമീപത്ത് എത്തുന്നത് ആദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രട്ടീഷ് ഏജന്‍സിയായതിനാല്‍ സാമന്ത കുടുങ്ങി കഴിഞ്ഞിരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകള്‍ പറയുന്നത്.

യെമനിലെ യുദ്ധഭൂമിയിലെവിടെയോയാണ് സാമന്ത ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഇന്റലിജന്‍സ് വിവരമനുസരിച്ച് സാമന്ത ഈ അടുത്ത സമയങ്ങളില്‍ ദുബായ് സന്ദര്‍ശിച്ചിരുന്നു. ലണ്ടന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സാമന്തയുടെ നേതൃത്വത്തില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്നും പറയുന്നു.

ഒന്നര വയസ്സില്‍ യമനിലേക്ക് തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷുകാരി 32 വര്‍ഷത്തിന് ശേഷം രക്ഷപ്പെട്ടു!

വൈറ്റ്‌വിഡോ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. 35 കാരിയായ സമാന്ത 400 ഓളം നിരപരാധികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിയാണ്.

ബ്രിട്ടനില്‍ നിരവധിപേരെ ഇസ്ലാമിക ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതും യൂറോപ്പിലെ പല ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതും വൈറ്റ്‌വിഡോയാണ്. 7/7ലെ ചാവേര്‍ ബോംബറിനെ വിവാഹം കഴിച്ചതോടെയാണ് നാലുകുട്ടികളുടെ അമ്മ കൂടിയായ സാമന്ത ഭീകരപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.

‘സഖാവ് ഹെലന്‍’; ബ്രിട്ടനില്‍ നിന്നും കൂര്‍ദുകള്‍ക്ക് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോയ അന്ന കാംബെല്‍

ഗോള്‍ഡന്‍ വിസ ബ്രിട്ടന്‍ നിര്‍ത്തലാക്കില്ല; പുതിയ അപേക്ഷകരുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും പരിശോധിക്കും

This post was last modified on December 31, 2018 12:11 pm