ഹെയ്ഡന് ക്രോസ് എന്ന് പേര് വാര്‍ത്തകളില്‍ നിറയുന്നത് 2017 ജൂലൈയിലാണ്. ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത പുരുഷനെന്ന പേരിലാണ് പിന്നീട് ഹെയ്ഡന്‍ ക്രോസ് അന്നുമുതല്‍ അറിയപ്പെട്ടത്. ഇപ്പോള്‍ താന്‍ അനുഭവിച്ച വേദനകളെയും പോരാട്ടങ്ങളെയും കുറിച്ച് പറയുകയാണ് ഹെയ്ഡന്‍.
സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു. പുരുഷനായി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്താല്‍ സ്വന്തം കുഞ്ഞെന്ന സ്വപ്നം നടക്കാതെയാകുമോയെന്ന ഭയമുണ്ടായിരുന്നു ഹെയ്ഡന്.
ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുളള ശസ്ത്രക്രിയയ്ക്ക് നാലായിരം പൗണ്ട് നല്‍കാന്‍ തയ്യാറല്ലെന്ന് അറിയച്ചതോടെ ഒരേ സമയം സ്ത്രീയും പുരുഷനുമായി ഹെയ്ഡന്‍ ക്രോസിനു തുടേരണ്ടി വന്നു. ഇതിനിടെ പുരുഷനായിരിക്കേ തന്നെ ഗര്‍ഭം ധരിക്കാനുളള സാധ്യതകളും തേടി ഹെയ്ഡന്‍.
തുടര്‍ന്ന് 2016-ല്‍ 21-ാം വയസ്സില്‍ ഹെയ്ഡന്‍ ഫെയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി ഗര്‍ഭം ധരിച്ചു. 2017 ജൂണില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഒരു വര്‍ഷത്തിനുശേഷം സ്തനങ്ങള്‍ നീക്കം ചെയ്യുകയും അണ്ഡോത്പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ക്ക് ഹെയ്ഡന്‍ വിധേയമായി.
കൂടുതല്‍ വായനയ്ക്ക് – https://www.dailymail.co.uk/femail/article-6572721/UKs-pregnant-man-reveals-emotional-trauma-transgender-giving-birth.html
This post was last modified on January 14, 2019 1:44 pm
Leave a Comment