X

നിയന്ത്രണം നഷ്ടപ്പെട്ട റഷ്യന്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് പതിക്കുന്നു

നാമകരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു റഷ്യന്‍ കാര്‍ഗോ സ്‌പേസ് എയര്‍ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് വേര്‍പ്പെട്ട് ഭൂമിയിലേക്ക് പതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പേടകവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ അതിന് സാധ്യമായിട്ടില്ല. ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ ഇതെവിടെയായിട്ടാകും വീഴുകയെന്നത് വ്യക്തമല്ല. നിയന്ത്രിക്കാന്‍ സാധ്യമല്ലെങ്കില്‍ ഇതെപ്പോള്‍ ഭൂമിയില്‍ പതിക്കുമെന്നു പറയാനും കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പേടകം ഭൂമിയിലേക്ക് കുതിക്കുന്നതിന്റെ വിഡിയോ നാസ പുറത്തുവിട്ടിട്ടുണ്ട്. തല്‍സമയ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:http://www.theguardian.com/science/live/2015/apr/29/unmanned-russian-cargo-spacecraft-m-27m-falling-to-earth-live

This post was last modified on April 29, 2015 9:22 pm