X

കാശ്മീരില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരം; കെ.വേണു

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയ പ്രശ്‌നമായതുകൊണ്ട് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് കെ.വേണു. കാശ്മീരിലെ സാധാരണജനങ്ങള്‍ക്കുമേല്‍ സെന്യം നടത്തുന്ന വിവിധതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തൃശ്ശൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ തന്നെ ഇത്തരത്തിലുള്ള സൈനിക അടിച്ചമര്‍ത്തലല്ല കാശ്മീരില്‍ വേണ്ടതെന്നും ഹിതപരിശോധനക്ക് ഇന്ത്യന്‍ ഭരണകൂടം തയ്യാറാകണമെന്നും കെ.വേണു പറഞ്ഞു.

യോഗത്തില്‍ ഐ.ഗോപിനാഥ്, ടി.കെ വാസു, കെ. ശിവരാമന്‍, ആരിഫ്, അനൂപ്. വി.ആര്‍, യാമിനി പരമേശ്വരന്‍, ഡോ. പി.ജി. ഹരി തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂരിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിന് മുന്നോടിയായി തൃശൂര്‍ നഗരത്തില്‍ നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനത്തിന് സന്തോഷ് കുമാര്‍, അഭിലാഷ് പടച്ചേരി, റംസീന ഉമൈബ, ജാസ്മിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment