ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് 120 ദലിതര്‍ ബുദ്ധമതം സ്വീകരിക്കുന്നു. ജിന്ദ് ജില്ലയിലാണ് കൂട്ട മതപരിവര്‍ത്തനം. ജിന്ദിലെ ദലിത് പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗ കൊലയില്‍ സിബിഐ അന്വേഷണം, എസ് സി – എസ് ടി ആക്ട് ഫലപ്രദമായി നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധവുമായാണ് ഇവര്‍ ബുദ്ധ മതത്തിലേയ്ക്ക് പോകുന്നത്.
കഴിഞ്ഞ നാല് മാസത്തോളമായി ദലിതര്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധത്തിലാണ്. മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. 15 ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല – ദലിത് നേതാവ് ദിനേഷ് ഖാപഡ് പറഞ്ഞു. ഒക്ടോബര്‍ 31ന് ഡല്‍ഹിയില്‍ വച്ചായിരിക്കും ഈ 120 പേര്‍ ബുദ്ധമതം സ്വീകരിക്കുക. അതേസമയം മതം മാറ്റം ശരിയല്ലെന്നും എല്ലാവരും സ്വന്തം മതത്തില്‍ തന്നെ തുടരണമെന്നും മന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജ് പറഞ്ഞു.
Leave a Comment