ഉത്തരപ്രദേശിലെ ഗോരഖ്പൂരില്ലെ ആശുപത്രിയില്‍ 24 മണിക്കൂറിനുളള 16 കുഞ്ഞുങ്ങള്‍ മരിച്ചതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ന്യൂനേറ്റല് ഐസിയുവില്‍ പ്രവേശിച്ച 10 കൂഞ്ഞുങ്ങളും ശിശുരോഗപരിചരണ വിഭാഗത്തില്‍ ആറുപേരുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇക്കൊല്ലം ജനുവരി ആദ്യം മുതല്‍ ബിആര്‍ഡി മെഡിക്കല്‍ കേളേജില്‍ ചികില്സെക്കെത്തിയത് 1470 പേരാണെന്നും അധികൃതര്‍ പറഞ്ഞു. ഇതില്‍ 310 കുഞ്ഞുങ്ങള്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ആഗസറ്റില് ഇതേ ആശുപത്രിയില്‍ 63 കുഞ്ഞുങ്ങള്‍ മരിച്ചത് വാര്‍ത്തായായിരുന്നു.
ഒമ്പദ് പേര്ക്കെതിരെപൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയതായി വാര്‍ത്തയുണ്ട്. എന്നാല്‍ പുതിയ സംഭവം ഒക്സിജന്‍ ലഭിക്കാതതിനെ തുടര്‍ന്നല്ല പകരം വളരെ ഗുരതരാസ്ഥയിലാണ് അവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് മെഡിക്കല്‍ കേളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
This post was last modified on October 10, 2017 12:45 pm