X

ജെയ് ഷായുടെ 100 കോടി മാനനഷ്ടക്കേസ് പേടിച്ച് ദി വയര്‍ ലോഗോ മാറ്റി; സഞ്ജീവ് ഭട്ടിന്റെ എഫ് ബി പരിഹാസം

ജെയ് അമിത് ഷാ കേസില്‍ മോദി എവിടെയെങ്കിലും വെളിവാക്കപ്പെട്ടാല്‍ തന്നെ അത് അത്ഭുതപ്പെടുത്തില്ല എന്നും ഭട്ട്

അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി നരേന്ദ്ര മോദി ഭരണത്തില്‍ കയറിയതിന് ശേഷം 16,000 മടങ്ങ് ലാഭം വര്‍ദ്ധിപ്പിച്ചെന്ന ദി വയറിന്റെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവിശ്യത്തെ പ്രതിരോധിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ദി വയര്‍ വെബ് പോര്‍ട്ടലിനെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ജെയ് ഷായും ബിജെപി നേതാക്കളും.

ഇതിനെ കളിയാക്കിക്കൊണ്ട് മോദിയുടെ കടുത്ത വിമര്‍ശകനായ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് രംഗത്തുവന്നു. “ജെയ് അമിത് ഷായുടെ ഭീഷണി പേടിച്ച് ദി വയര്‍ തങ്ങളുടെ ലോഗോ മാറ്റിയിട്ടുണ്ടാകും എന്നു ഞാന്‍ കരുതുന്നു” എന്നായിരുന്നു ആ പോസ്റ്റ്.

“ജെയ് അമിത് ഷാ കേസില്‍ മോദി എവിടെയെങ്കിലും വെളിവാക്കപ്പെട്ടാല്‍ എന്നെ അത് അത്ഭുതപ്പെടുത്തില്ല” എന്നാണ് ഭട്ടിന്റെ മറ്റൊരു പോസ്റ്റ്.

2017 ഡിസംബറിലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് 16 മാസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്നിനെ മാറ്റി. 2019 ഏപ്രിലില്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ 16 മാസങ്ങള്‍ക്ക് മുന്‍പ് ആരെയായിരിക്കും പദവിയില്‍ നിന്നു നീക്കം ചെയ്യുക എന്നും മറ്റൊരു പോസ്റ്റില്‍ ഭട്ട് അര്‍ത്ഥഗര്‍ഭമായി കളിയാക്കുന്നു.

This post was last modified on October 10, 2017 1:20 pm