X

കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗത്തിനെത്തിയത് 58 പേര്‍; യെദിയൂരപ്പ ഗവര്‍ണറെ കണ്ടു

രാവിലെ എട്ട് മണിക്കാണ് യോഗം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഏതായാലും ഇവരെ എത്തിക്കുന്നതിനായി വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിന്റെ നിയമസഭ കക്ഷി യോഗവും വൈകുന്നു.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗത്തിനെത്തിയത് ജയിച്ച 78 പേരില്‍ 58 പേരാണ്. ബാക്കി 20 പേരും യോഗത്തിനെത്താത്തത് ബിജെപിയുടെ കുതിരക്കച്ചവടം സംബന്ധിച്ച് അഭ്യൂഹം ശക്തമാക്കിയിരിക്കുന്നു. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരാണ് യോഗത്തിനെത്താത്തത്. ഇത് മൂലം കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗം തുടങ്ങാന്‍ വൈകുകയാണ്. രാവിലെ എട്ട് മണിക്കാണ് യോഗം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഏതായാലും ഇവരെ എത്തിക്കുന്നതിനായി വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിന്റെ നിയമസഭ കക്ഷി യോഗവും വൈകുന്നു.

അതേസമയം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ വീണ്ടും രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ഗവര്‍ണറില്‍ നിന്ന് ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായി യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

This post was last modified on May 16, 2018 12:07 pm