X

ഇറാഖില്‍ ഐഎസ് ബന്ദികളാക്കിയിരുന്ന 39 ഇന്ത്യക്കാരെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി: സുഷമ സ്വരാജ്

ഡിഎന്‍എ പരിശോധന ഫലമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. പഞ്ചാബ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയിരുന്ന 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്നാണ്‌ ഇവരെ തട്ടിക്കൊണ്ടുപോയത്. ഐഎസ് ഭീകരര്‍, ഇവരെ വധിച്ച് കൂട്ടത്തോടെ കുഴിച്ചുമൂടുകയായിരുന്നു. ഡിഎന്‍എ പരിശോധന ഫലമാണ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. പഞ്ചാബ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ അടുത്തയാഴ്ച നാട്ടിലെത്തിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.

വീഡിയോ – രാജ്യസഭ ടിവി:

This post was last modified on March 20, 2018 1:39 pm