മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടിലെ പാര്‍ട്ടിക്കായി കൊണ്ടുവന്നിരുന്ന 40 കോടി രൂപയുടെ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. ചാന്ദല്‍ ജില്ലയിലെ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ചെയര്‍മാന്റ ഓദ്യോഗിക വസതിയിലാണ് വന്‍ മയക്കുമരുന്ന വേട്ട. ഹെറോയിന്‍ അടക്കമുള്ളവയാണ് ബിജെപി നേതാവായ ലുങ്ക്ഹൊസെയ് സൂവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.
നാല് കിലോഗ്രാം ഹെറോയിന്‍, 2,80,000 പാര്‍ട്ടി ഡ്രഗ്സ് എന്നിവ കണ്ടെടുത്തതായി നാര്‍കോട്ടിക്സ് ആന്‍ഡ് അഫയര്‍സ് ഓഫ് ബോര്‍ഡറിന്റെ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് ഡബ്ല്യു ബസു സിംഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 40 കോടി രൂപയാണ് ഇതിന് വില കണക്കാക്കുന്നത്. 13 ലക്ഷം രൂപയും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. സൂവിനെ കൂടാതെ മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തതായി എസ് പി അറിയിച്ചു. മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മൊറിയയില്‍ നിന്നാണ് ലുങ്ക് ഹൊസെയ് സൂ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
This post was last modified on June 21, 2018 1:40 pm