X

ആധാര്‍ കേസ്: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ആധാര്‍ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്

ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. കേസില്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായി. ആധാര്‍ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണണഘടന ബെഞ്ചാണ് കേസില്‍ വിധി പറയുക. ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. ആധാര്‍ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

 

This post was last modified on December 15, 2017 8:12 am

Related Post
Leave a Comment