X

പുരുളിയയിലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതല്ല, ആത്മഹത്യയെന്ന് ബംഗാള്‍ പൊലീസ്

മൂന്ന് ദിവസങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ തൃണമൂല്‍ കൊലപ്പെടുത്തിയതായി ആരോപിക്കുന്ന ബിജെപി ഈ രണ്ട് കേസുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ബലറാംപൂരില്‍ തങ്ങളുടെ പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊന്നതാണ് എന്ന ബിജെപിയുടെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പൊലീസ്. സംഭവം ആത്മഹത്യാണ് എന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച കാണാതായ ദുലാലാല്‍ കുമാര്‍ എന്ന പ്രവര്‍ത്തകനെയാണ് ഇന്നലെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ത്രിലോചന്‍ മഹാതോ എന്ന മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിലും അന്വേഷണം നടന്നുവരുകയാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ഈ കേസ് അന്വേഷണം സര്‍ക്കാര്‍ സിഐഡിക്ക് കൈമാറിയിരിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ തൃണമൂല്‍ കൊലപ്പെടുത്തിയതായി ആരോപിക്കുന്ന ബിജെപി ഈ രണ്ട് കേസുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Post
Leave a Comment