X

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തലസ്ഥാനത്ത് ബിജെപി- സിപിഎം സംഘര്‍ഷം. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ ഏഴ് പേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകത്ത് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ശനിയാഴ്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്തിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

വലിയശാല ഭാഗത്ത് നിന്നും മേട്ടുക്കട ഭാഗത്തേക്ക് പ്രകടനം നടത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സിപിഎ ജില്ലാകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ പാര്‍ട്ടി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

This post was last modified on November 20, 2017 8:00 am