X

രാജിയില്ലെന്ന് സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ

സമ്മര്‍ദ്ദം ചെലുത്തി സ്വയം പടിയിറങ്ങാനുളള സാഹചര്യമുണ്ടാക്കുകയായിരുന്നു സൈന്യം.

രാജിയില്ലെന്ന് സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വ്യക്തമാക്കി. ടെലിവിഷനിലൂടെ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ അദ്ധ്യക്ഷനാകുമെന്നും മുഗാബെ പറഞ്ഞു. സിംബാബ് വേ ഭരണകക്ഷി സാനു-പിഎഫ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്നവശ്യപ്പെടുകയും ചെയ്തിരുന്നു.

അല്ലാത്തപക്ഷം അദ്ദേഹത്തെ ഇംപിച്ച് ചെയ്യാനായിരുന്ന പാര്‍ട്ടി തിരുമാനം. അതെസമയം താന്‍ രാജിവെയ്ക്കില്ലെന്ന നിലപാടുമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു മുഗാബെ. മുഗാബെയും ഭാര്യയേയും കഴിഞ്ഞ ആഴ്ച സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. സമ്മര്‍ദ്ദം ചെലുത്തി സ്വയം പടിയിറങ്ങാനുളള സാഹചര്യമുണ്ടാക്കുകയായിരുന്നു സൈന്യം. മുഗാബെ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിംബാബ്‌വെയില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ റാലി നടന്നിരുന്നു.

This post was last modified on November 20, 2017 8:07 am