കര്‍ണാടക നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി. ബിജെപി കര്‍ണാടകയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം പറയുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായതിനേക്കാള്‍ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ശക്തിയിലും പിന്തുണയിലും സംശയമുള്ളവരോട് ഒന്നേ പറയാനുള്ളൂ – കാത്തിരുന്ന് കണ്ടോളൂ – ബിജെപി കര്‍ണാടക ട്വീറ്റ് ചെയ്തു.