X

കൈരാന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രസംഗം: ബിജെപി എംപിക്കെതിരെ കേസ്

ഹുകും സിംഗിന്റെ മകള്‍ മൃഗംഗ സിംഗാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുഖ്യ എതിരാളി രാഷ്ട്രീയ ലോക് ദളിന്റെ തബാസും ഹസന്‍. സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും കോണ്‍ഗ്രസും ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നു.

ഉത്തര്‍പ്രദേശിലെ കൈരാന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി എംപി കാന്ത കര്‍ദാമിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സഹരണ്‍പൂര്‍ ജില്ലയിലെ നുകുദ് എന്ന സ്ഥലത്ത് വച്ചായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസംഗം. ബിജെപിയുടെ രാജ്യസഭ എംപിയാണ് കാന്ത കര്‍ദാം.

തിങ്കളാഴ്ചയാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് എംപിയായിരുന്ന ബിജെപി നേതാവ് ഹുകും സിംഗിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. ഹുകും സിംഗിന്റെ മകള്‍ മൃഗംഗ സിംഗാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുഖ്യ എതിരാളി രാഷ്ട്രീയ ലോക് ദളിന്റെ തബാസും ഹസന്‍. സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും കോണ്‍ഗ്രസും ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നു. നാകുര്‍, ഗംഗോ, കൈരാന, താന ഭവന്‍, ഷാംലി എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൈരാന ലോക് സഭ മണ്ഡലം. കൈരാനയ്‌ക്കൊപ്പം യുപിയിലെ നൂര്‍പൂര്‍ നിയമസഭ മണ്ഡലത്തിലും 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

This post was last modified on May 26, 2018 12:55 pm