X

ലെനിനെ മാത്രമല്ല, വാജ്‌പേയിയെ വരെ ബിജെപി തട്ടി; ഇനി മോദിയും അമിത് ഷായും മാത്രം

ഇടതുവശത്ത് മോദിയും അമിത് ഷായും വലതുഭാഗത്ത് ജനസംഘം നേതാക്കളായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയും ശ്യാമപ്രസാദ് മുഖര്‍ജിയും. ബിജെപിയുടെ പഴയ ആസ്ഥാനത്തെ മീഡിയാ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ വാജ്‌പേയിയുടെ ചിത്രമാണുണ്ടായിരുന്നത്.

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ മീഡിയ റൂമില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളുമായ എബി വാജ്‌പേയിയുടെ ചിത്രം നീക്കിയത് ശ്രദ്ധേയമാകുന്നു. മീഡിയ റൂമിലെ ബോര്‍ഡില്‍ നിന്ന് വാജ്‌പേയിയുടെ ചിത്രം നീക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും വച്ചിരിക്കുകയാണ്.

ഇടതുവശത്ത് മോദിയും അമിത് ഷായും വലതുഭാഗത്ത് ജനസംഘം നേതാക്കളായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയും ശ്യാമപ്രസാദ് മുഖര്‍ജിയും. ബിജെപിയുടെ പഴയ ആസ്ഥാനത്തെ മീഡിയാ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ വാജ്‌പേയിയുടെ ചിത്രമാണുണ്ടായിരുന്നത്. അശോക റോഡിലെ പഴയ മന്ദിരത്തില്‍നിന്നു കഴിഞ്ഞ ഫെബ്രുവരി 18നാണ് ബിജെപി പുതിയ ആസ്ഥാനത്തേക്ക് മാറിയത്. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

This post was last modified on March 6, 2018 10:11 am

Related Post
Leave a Comment