ബിജെപി ജഡ്ജിമാരെ ഭയപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ കശാപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന ആക്രമിക്കപ്പെടുകയാണ്. ഒരു വശത്ത് എംഎല്‍എമാരും മറുവശത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകയിലെ നില – ഛത്തീസ്ഗഡിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ആണ് ജനാധിപത്യത്തെ കൊല്ലുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിജെപിക്ക് അനുകൂലമാണ് കര്‍ണാടകയിലെ ജനവിധിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
Leave a Comment