ബിഹാറില്‍ നിയമസഭ ഉപതിപഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ആര്‍ജെഡിയും മറ്റൊന്നില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. സിറ്റിംഗ് സീറ്റുകളിലാണ് ഇരു പാര്‍ട്ടികളും മുന്നിട്ട് നില്‍ക്കുന്നത്. ജഹാനാബാദ് നിയമസഭ സീറ്റില്‍ ആര്‍ജെഡി 32000ത്തില്‍ പരം വോട്ടിനും ബാബുവായില്‍ ബിജെപി 23,000ല്‍ പരം വോട്ടിനും ലീഡ് ചെയ്യുന്നു. അരാരിയ ലോക്സഭ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. ഇതും ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റാണ്.