X

ഗണപതി ഇറക്കുമതി ദൈവം; ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ഭാരതിരാജയ്‌ക്കെതിരേ കേസ്‌

വൈരമുത്തുവിനെ അപമാനിക്കുന്നവരുടെ തലവെട്ടുമെന്നും ഒരു പ്രസംഗത്തിനിടെ ഭാരതി രാജ പറഞ്ഞിരുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന ഹിന്ദു മക്കള്‍ മുന്നണിയുടെ പരാതിയില്‍ സംവിധായകന്‍ ഭാരതിരാജക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു മക്കള്‍ മുന്നണി നേതാവ് വിജി നാരായണന്റെ പരാതിയിലാണ് കേസെടുത്തത്. ഗണപതിയെ, ഇറക്കുമതി ചെയ്ത ദൈവം എന്ന് ഭാരതിരാജ വിളിച്ചു എന്ന് എച്ച്എംഎം പരാതിപ്പെടുന്നു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ അപമാനിക്കുന്നവരുടെ തലവെട്ടുമെന്നും ഒരു പ്രസംഗത്തിനിടെ ഭാരതി രാജ പറഞ്ഞിരുന്നു. ഭാരതി രാജക്കെതിരെയുള്ള കേസും ഭീഷണിയുമൊന്നും വിലപ്പോവില്ലെന്ന് വൈരമുത്തു ട്വീറ്റ് ചെയ്തു.

രണ്ട് ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്താന്‍ ശ്രമിച്ചു എന്നാണ് ഭാരതി രാജക്കെതിരായ ആരോപണം. തമിഴൈ ആണ്ടാളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം ദിനമണിയില്‍ പ്രസിദ്ധീകരിച്ച് വന്നതോടെയാണ് വൈരമുത്തുവിനെതിരെ ഹിന്ദുത്വ സംഘടനകള്‍ ബിജെപിക്കെതിരെ രംഗത്ത് വന്നത്. വൈരമുത്തുവിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. വൈരമുത്തുവിനെതിരെ സംസാരിച്ച ബിജെപി നേതാവ് എച്ച് രാജയെ ഭാരതി രാജ വിമര്‍ശിച്ചിരുന്നു. തിരുപതിയിലെ വഴിപാട് കോഴപ്പണമാണ് എന്ന് പറഞ്ഞതിന്, നടന്‍ വിജയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറിനെതിരെയും ഹിന്ദു മക്കള്‍ കക്ഷി നേതാവ് വിജി നാരായണന്‍ പരാതി നല്‍കിയിരുന്നു.

This post was last modified on May 14, 2018 2:10 pm