X

മാറ്റി വച്ച സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 25ന്; പത്താംക്ലാസ് പരീക്ഷ വേണമെങ്കില്‍ ജൂലായിലെന്നും കേന്ദ്രസര്‍ക്കാര്‍

പത്താം ക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹി എന്‍സിആറിലും ഹരിയാനയിലും മാത്രമാണ് ചോര്‍ന്നിരിക്കുന്നത് എന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വേണമെങ്കില്‍ മാത്രം ഈ പ്രദേശങ്ങളില്‍ മാത്രമായി പുനപരീക്ഷ നടത്തും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ച സിബിഎസ്ഇ 12ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തും. പത്താം ക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹി എന്‍സിആറിലും ഹരിയാനയിലും വേണമെങ്കില്‍ ജൂലായില്‍ നടത്തുമെന്നും മാനവ വിഭവശേഷി (എച്ച്ആര്‍ഡി) മന്ത്രാലയം അറിയിച്ചു. വിദേശത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പുനപരീക്ഷ ബാധകമല്ല. ഫല പ്രഖ്യാപനം വൈകില്ലെന്നും എച്ച്ആര്‍ഡി മന്ത്രാലയം അറിയിച്ചു.

പത്താം ക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹി എന്‍സിആറിലും ഹരിയാനയിലും മാത്രമാണ് ചോര്‍ന്നിരിക്കുന്നത് എന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വേണമെങ്കില്‍ മാത്രം ഈ പ്രദേശങ്ങളില്‍ മാത്രമായി പുനപരീക്ഷ നടത്തും. വിശദമായ അന്വേഷണത്തിന് ശേഷം രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുമെന്നും അനില്‍ സ്വരൂപ് വ്യക്തമാക്കി.

This post was last modified on March 31, 2018 2:46 pm