X

ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടും: ആര്‍എസ്എസ് സര്‍വ്വെ

നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 193 ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000 ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ആര്‍എസ്എസ് സര്‍വേ. 120 സീറ്റോളം നേടി കോണ്‍ഗ്രസ് മധ്യപ്രദേശ് നേടുമെന്നും ബിജെപിക്ക് ഏറിയാല്‍ 60 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നുമാണ് ആര്‍എസ്എസ് സര്‍വേ പ്രവചിക്കുന്നതെന്ന് ഐഎഎന്‍എസ് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മോഡല്‍ വികസനമെന്ന പ്രചാരണം ഇത്തവണ ഫലം ചെയ്തേക്കില്ല. അതിനാല്‍ ഗുജറാത്ത് നഷ്ടപ്പെടുമെന്നാണ് സര്‍വേയിലുള്ളത്.
നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 193 ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000 ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

This post was last modified on September 27, 2017 12:08 pm

Related Post
Leave a Comment