X

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം; ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യം

തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം. സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപീകരണം വേണമെന്നുമാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്.

തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു. ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ ഭാഷയാണ് ഉപയോഗിക്കുന്നത് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടന പ്രസംഗത്തില്‍ അവകാശപ്പെട്ടു. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും. രാജ്യത്തെ ഒന്നിപ്പിക്കാനും മുന്നോട്ട് നയിക്കാനും ഈ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

കരട് രാഷ്ട്രീയ പ്രമേയം – പൂര്‍ണ രൂപം

This post was last modified on March 17, 2018 3:40 pm