X

ശ്രീദേവിക്ക് പദ്മശ്രീ കൊടുത്തത് യുപിഎ സര്‍ക്കാരെന്ന് കോണ്‍ഗ്രസ്; വിമര്‍ശനത്തെ തുടര്‍ന്ന് ട്വീറ്റ് തിരുത്തി

സന്ദേശത്തിന്റെ അവസാനം 2013ല്‍ യുപിഎ സര്‍ക്കാര്‍ അവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കി എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

നടി ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്നീട് തിരുത്തി. സന്ദേശത്തിന്റെ അവസാനം 2013ല്‍ യുപിഎ സര്‍ക്കാര്‍ അവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കി എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. അനുശോചന സന്ദേശത്തില്‍ ഇത്തരം അവകാശവാദങ്ങളും രാഷ്ട്രീയ പ്രസ്താവനകളും എന്തിന് നടത്തുന്നു എന്ന് ചോദിച്ചാണ് ട്വിറ്ററാറ്റികള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. എതിര്‍പ്പ് ശക്തമായതോടെ കോണ്‍ഗ്രസ് ഈ ട്വീറ്റിലെ പിന്നീട് യുപിഎ സര്‍ക്കാര്‍ എന്ന് വരുന്ന അവസാന വാചകം കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമുള്ള ട്വീറ്റില്‍ ഇന്ത്യ ഗവണ്‍മെന്‍റ് പദ്മശ്രീ നല്‍കി ആദരിച്ചു എന്ന് പറയുന്നു.

This post was last modified on February 25, 2018 5:09 pm

Related Post
Leave a Comment