X

സിപിഐയോട് ഇനി വിട്ടുവിഴ്ച്ച വേണ്ടെന്ന് സിപിഎം

സുപ്രധാനതിരുമാനങ്ങള്‍ സ്വീകരിച്ച യോഗത്തില്‍ നിന്നും മുന്നണിയിലെ പ്രബല കക്ഷി വിട്ടുനിന്നതിനോട് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി

സിപിഐയോട് ഇനി വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഎം. പ്രകോപനങ്ങളുമായി മുന്നോട്ട് പോകാനാണ് സിപിഎ നീക്കമെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെതിരെ യോഗത്തില്‍ നിശിതവിമര്‍ശനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

സുപ്രധാനതിരുമാനങ്ങള്‍ സ്വീകരിച്ച യോഗത്തില്‍ നിന്നും മുന്നണിയിലെ പ്രബല കക്ഷി വിട്ടുനിന്നതിനോട് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.ഭരണരംഗത്ത് കൂടുതല്‍ മികവ് പ്രകടിപ്പിക്കണമെന്ന പ്രതീക്ഷയില്‍ നിരവധി തിരുമാനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട യോഗം ബഹിഷ്‌കരിച്ചതിനെ ഭൂരിപക്ഷം നേതാക്കളും എതിര്‍ത്തു. വിഷയത്തില്‍ സിപിഐ പാര്‍ട്ടിയുടെ ഉളളിലും പൊട്ടിത്തെറിയുണ്ടായതായും യോഗം വിലയിരുത്തിയതായാണ് സൂചന. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ സമ്മര്‍ദ്ധം തന്ത്രമാണ് വിജയിച്ചതെന്ന പൊതുധാരണ സിപിഎമിനു തിരിച്ചടിയുണ്ടാക്കിയെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുവെന്നും സുചനകള്‍ ലഭിക്കുന്നുണ്ട്.

This post was last modified on November 18, 2017 7:03 am

Related Post
Leave a Comment