X

ധനതത്വ ശാസ്ത്രത്തിനുളള നോബല്‍ പുരസ്‌കാരം ഡോ. രഘുറാം രാജനു ലഭിച്ചേക്കുമെന്ന് പ്രവചനം

കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ രാജന്റെ സംഭാവനയായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുകയെന്നും ഗവേഷണ സംഘടന

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. രഘുറാം രാജന് ഇക്കുറി ധനതത്വ ശാസ്ത്രത്തിനുളള നോബല്‍ പുരസ്‌കാരം ലഭിച്ചേക്കുമെന്ന് പ്രവചനം. ക്ലാരിവേറ്റ് അനലിറ്റിക്‌സിന്റേതാണ് പ്രവചനം.

വിവിധ മേഖലയില്‍ നോബല്‍ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുളളവരുടെ പേരുകള്‍ ഗവേഷണം ചെയ്ത് പ്രവചിക്കുന്ന സംഘടനയാണ് ക്രാരിവേറ്റ്. ഇക്കുറി ഇക്കണോമിക്‌സില്‍ രഘുറാം രാജനു പുറമെ മറ്റ് അഞ്ചു പേരുകളും ക്ലാരിവേറ്റ് പ്രവചിച്ചിട്ടുണ്ട്. കോളിന്‍ എഫ് കാമറര്‍, ജോര്‍ജ്ജ്‌ എഫ് തോവന്‍സറ്റെയന്‍, റോബര്‍ട്ട് ഇ ഹാള്‍, മിക്കായേല്‍ സി ജന്‍സണ്‍, സറ്റുവര്‍ട്ട് സി. മ്യയോര്‍സ് എന്നിവരാണ് മറ്റ് അഞ്ച് ധനതത്വ ശാസ്ത്രജ്ഞര്‍.

കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ രാജന്റെ സംഭാവനയായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുകയെന്നും ഗവേഷണ സംഘടന വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

This post was last modified on October 8, 2017 12:43 pm