ദേശീയ പതാക ഉയര്‍ത്തുന്നതുസംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തി. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന് കാണിച്ചു പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേസമയം, വ്യാസ വിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍, മറ്റ് സംഘപരിവാര്‍ നേതാക്കള്‍ തുടങ്ങിയവരുണ്ടായിരുന്നു. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പതാക ഉയര്‍ത്തല്‍ വിവാദമായതോടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുമെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ 14ന് രാത്രി ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തി. എന്നാല്‍, ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല.
This post was last modified on January 26, 2018 10:43 am
Leave a Comment