X

1947 ല്‍ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോള്‍ വിശാലമായി -പി ചിദംബരം

സുപ്രീം കോടതിയുടെ വിധി ഭരണഘടനയുടെ 21ാം അനുഛേദം മഹത്തരമാക്കി

സ്വകാര്യത മൗലികാവാകാശമാണെന്ന സുപ്രികോടതി വിധി നാഴിക കല്ലാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു. ഭരണഘടനയുടെ തുടക്കം മുതല്‍ സുപ്രീം കോടതി നല്‍കിയ വിധികളില്‍ ഏറ്റവും സുപ്രധാനമായ ഒന്നാണിതെന്നും  അദ്ദേഹം പറഞ്ഞു. സ്വകാര്യത മൗലിക അവകാശമാണ്. 1947 ല്‍ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോള്‍ വിപുലവും സമ്പന്നവുമായെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിസാതന്ത്ര്യത്തിന്റെ എറ്റവും സുപ്രധാനമായ ഒന്നാണ് സ്വകാര്യത. ജിവിതത്തില്‍ നഷ്ടപെടുത്താനാവാത്ത ഒന്നാണ് സ്വകാര്യത. സുപ്രിം കോടതിയുടെ ഈ ഉദ്യമം ഭരണഘടനയുടെ 21 ാം അനുഛേദം കൂടുതല്‍ മഹനീയമായെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിധിയുടെ വെളിച്ചത്തില്‍ ഐപിസി 377 പുതിയ കാഴ്ചപാടോടുകൂടി കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യത തന്റെ അവകാശണാണെന്നും അത് മൗലികാവകാശമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. വഴിമാറ്റുന്ന വിധിയാണിതെന്ന്് കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജെവാല പറഞ്ഞു. വിധി വലിയ വിജയവും സ്വാതന്ത്ര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്നത് അട്ടിമറിക്കാനുളള മോദി സര്‍ക്കാറിന്റെ ശ്രമം പരാജയപെട്ടതായും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചു.

ഇന്ത്യക്കാര്‍ക്ക് ഭരണഘടന വാഗദാനം ചെയ്യുന്ന മൗലിക അവകാശം നിഷേധിക്കാനുളള ശ്രമം നടത്തിയ അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിയുടെ പ്രതികരണം.

മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭുഷണ്‍ വിധിയെ സ്വാഗതം ചെയ്യ്തുകൊണ്ട് കോടതിയെ അഭിനന്ദിച്ചു. ആധാറും മറ്റ് നിയമങ്ങളും യുക്ത്യായുക്തം പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

This post was last modified on August 24, 2017 3:41 pm