X

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ എറ്റെടുക്കില്ല, വായ്പ ലഭ്യമാക്കും: തോമസ് ഐസക്

3500 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഹ്രസ്വകാല വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. വായ്പകള്‍ക്കായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുടിശിക മാര്‍ച്ച് 31നകം കൊടുത്ത് തീര്‍ക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. പെന്‍ഷനും ശമ്പളവും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കും. സമഗ്രമായ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ലാഭകേന്ദ്രങ്ങളാക്കി വിഭജിക്കും.

വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 3500 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഹ്രസ്വകാല വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. വായ്പകള്‍ക്കായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്നും ഐസക് ചൂണ്ടിക്കാട്ടി.

This post was last modified on February 2, 2018 1:34 pm