X

മേഘാലയയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപി സഖ്യത്തിലേക്ക്

ഫെബ്രുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്

മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അഞ്ച് എംഎല്‍എ മാര്‍ രാജിവെച്ചു. ഇവരടക്കം എട്ട് എംഎല്‍എമാര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) യില്‍ ചേരാന്‍ തിരുമാനിച്ചതായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നവരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ റോവല്‍ ലിങ്‌ദോയുമുണ്ട്.

ഫെബ്രുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പുതിയ സംഭവത്തോടെ 60 അംഗ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 29 ല്‍ നിന്നും 24 ആയി കുറഞ്ഞു. സ്വതന്ത്രരുടെ പിന്തുണ ഉളളതിനാല്‍ സാങ്മ സര്‍ക്കാറിന് തല്‍ക്കാലം പേടിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.

Related Post
Leave a Comment