X

തകര്‍ന്നു വിണ ഇറാനിയന്‍ വിമാനത്തിലെ 66 യാത്രക്കാരും കൊല്ലപ്പെട്ടു

മുഴുവന്‍ യാത്രക്കാരും പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാരും മരിച്ചു. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സെമിറോം മേഖലയിലാണ് വിമാനം തകര്‍ന്നുവീണിരിക്കുന്നത്

ഇറാനിയന്‍ വിമാനം ഇറാനിലെ സാഗ്രോസ് മലനിരകളില്‍ തകര്‍ന്നുവീണ് മുഴുവന്‍ യാത്രക്കാരും പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാരും മരിച്ചു. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സെമിറോം മേഖലയിലാണ് വിമാനം തകര്‍ന്നുവീണിരിക്കുന്നത് – ഇറാന്‍ അസിമാന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് തബതബായ് സ്റ്റേറ്റ് ടിവിയായ ഐആര്‍ഐബിയോട് പറഞ്ഞു. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ചെറുപട്ടണമായ യസൂജിലേയ്ക്ക് പോവുകയായിരുന്നു വിമാനം. തെക്ക് പടിഞ്ഞാറന്‍ ഇറാനിലാണ് സെമിറോം മേഖല.

This post was last modified on February 18, 2018 2:52 pm

Related Post
Leave a Comment