X

പ്രതിഷേധ മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ അതിക്രമം; ലാത്തിചാര്‍ജ്ജിന് പുറമേ കസ്റ്റഡിയിലും മര്‍ദ്ദനം

20 വിദ്യാര്‍ത്ഥികളെ ഡിഫന്‍സ് കോളനി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു. ക്രൂരമായ മര്‍ദ്ദനമാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു.

നിര്‍ബന്ധിത അറ്റന്‍ഡന്‍സ്, സര്‍വകലാശാലയുടെ സ്വയംഭരണാവകാശം, വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അതുല്‍ജോഹ്രിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ത്തി മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഡല്‍ഹി പൊലീസ് ലാത്തിചാര്‍ജ്ജ് ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരുമായ ആയിരത്തിലധികം പേരാണ് ജെഎന്‍യു കാമ്പസില്‍ നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേയ്ക്ക് ഇന്നലെ മാര്‍ച്ച് നടത്തിയത്.

ലക്ഷ്മിബായ് നഗറിന് സമീപം ലാത്തിചാര്‍ജ്ജും ജലപീരങ്കി പ്രയോഗവുമായാണ് സമരക്കാരെ പൊലീസ് നേരിട്ടത്. 20 വിദ്യാര്‍ത്ഥികളെ ഡിഫന്‍സ് കോളനി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു. ക്രൂരമായ മര്‍ദ്ദനമാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു. ലൈംഗികപീഡനത്തില്‍ ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സമാധാനപരമായി പ്രതിധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ ഈ അജണ്ടയുടെ ഭാഗമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് സിമോണ്‍ സോയ ഖാന്‍ ദ ഇന്ത്യന്‍ എക്സ്പ്രസിനോട്‌ പറഞ്ഞു.

This post was last modified on March 24, 2018 10:31 am