X

ബ്രിട്ടീഷുകാരെ കൊല്ലാന്‍ ഭഗത് സിംഗ് ഉപയോഗിച്ച ആ തോക്ക് എവിടെയാണ്?

ഹുസൈനിവാലയിലെ ബിഎസ്എഫ് മ്യൂസിയത്തിലാണ് തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭഗത് സിംഗിനെ മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ച ബ്രിട്ടീഷ് ജഡ്ജിയുടെ പേനയും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

1928 ഡിസംബര്‍ 17ന് ലാഹോറില്‍ ബ്രിട്ടീഷ് ഓഫീസര്‍ ജെപി സോണ്ടേഴ്‌സിനെ വധിക്കാന്‍ ഭഗത് സിംഗ് ഉപയോഗിച്ച തോക്ക് എവിടെയാണ് എന്ന് ചോദ്യത്തിന് 2016 നവംബര്‍ വരെ ഉത്തരമുണ്ടായിരുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള മാധ്യമപ്രവര്‍ത്തനും ദ ട്രൈബ്യൂണ്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജുപീന്ദര്‍ജിത് സിംഗിന്റെ അന്വേഷണവും യാത്രകളും പുസ്തകരൂപത്തിലായിരിക്കുകയാണ്. ‘Discovery of Bhagat Singh’s Pistol’ എന്ന പുസ്തകം ഈ വര്‍ഷത്തെ ബൈശാഖി ആഘോഷ സമയത്ത് പുറത്തിറക്കും. ഗ്യാന്‍ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പഞ്ചാബിലും മധ്യപ്രദേശിലും ഡല്‍ഹിയിലും ഭഗത് സിംഗിന്റെ തോക്കോ, തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളോ തേടി ജുപീന്ദര്‍ജിത് സിംഗ് നടത്തിയ യാത്രകളെക്കുറിച്ചാണ് പറയുന്നത്.

1931 മാര്‍ച്ച് 23ന് ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ വധശിക്ഷ നടപ്പാക്കിയ ശേഷം ഈ തോക്ക് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലാഹോര്‍ പൊലീസിന് കൈമാറിയിരുന്നു. ജലന്ധര്‍ ജില്ലയിലെ ഫില്ലോറിലുള്ള പൊലീസ് ട്രെയ്‌നിംഗി സ്‌കൂളിലെ ഫയര്‍ ആംസ് ബ്യൂറോയില്‍ ഈ തോക്ക് സൂക്ഷിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടത്.

ഏറെക്കാലും മിക്കവരും കരുതിയിരുന്നത് ഇന്ത്യയില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ ആ തോക്ക് മോഷണം പോയി എന്നാണ്. 2005-06 കാലത്ത് ഈ തോക്ക് സംബന്ധിച്ച വിവരങ്ങള്‍ക്കായി താന്‍ നടത്തിയ അന്വേഷണം വിഫലമായെന്ന് ജുപീന്ദര്‍ജിത്ത് സിംഗ് പറയുന്നു. ഈ തോക്കിന്റെ ഒരു ഫോട്ടോ പോലും എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പോളാണ് ജുപീന്ദര്‍ജിത് സംഗിന്റെ അന്വേഷണം സംബന്ധിച്ച് ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ബിഎസ്എഫിന്റെ ശ്രദ്ധയില്‍ പെടുന്നത്.

പഴയ തോക്കുകള്‍ സംരക്ഷിക്കുന്നതിനായി കറുത്ത പെയിന്റ് അടിച്ചാണ് സൂക്ഷിച്ചിരുന്നത്. തോക്കുകളുടെ പെയ്ന്റ് ഇളക്കി പരിശോധിച്ചപ്പോള്‍ അതില്‍ ഒന്ന് ഭഗത് സിംഗ് ഉപയോഗിച്ച തോക്കാണെന്ന് കണ്ടെത്തി. ഹുസൈനിവാലയിലെ ബിഎസ്എഫ് മ്യൂസിയത്തിലാണ് തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭഗത് സിംഗിനെ മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ച ബ്രിട്ടീഷ് ജഡ്ജിയുടെ പേനയും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/44gdng

This post was last modified on March 24, 2018 11:34 am