കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ വീണ്ടും പൊലീസ് അതിക്രമവും സദാചാര പൊലീസിംഗും. നേരത്തെ പൊലീസ് മര്‍ദ്ദനത്തിനും സദാചാര പൊലീസിംഗിനും ഇരയായ നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമ മോഹനനാണ് വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ അര്‍ദ്ധരാത്രി യാതൊരു പ്രകോപനവുമില്ലാതെ വീട്ടില്‍ കയറി പ്രതീഷിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. പ്രദേശത്തെ യുഡിഎഫ് കൗണ്‍സിലറെ ആക്രമിച്ചു എന്നാരോപിച്ചാണ് പ്രതീഷിനെ കസ്റ്റഡിയില്‍ എടുത്തത്. നാട്ടുകാരിൽ ചിലർ സദാചാര ലംഘനം ആരോപിച്ച് പൊലീസിനെ വിളിച്ചു വരുത്തുകയും തുടർന്ന് പ്രതീഷിനെ മർദ്ദിച്ച് ബലമായി കൊണ്ടു പോകുകയുമാണ് ചെയ്തത്. പ്രതീഷിന്‍റെ സ്ത്രീ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു.
നേരത്തെ നേരത്തെ നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് സമീപം വച്ച് പ്രതീഷിനേയും സുഹൃത്ത് അമൃത ഉമേഷിനേയും പൊലീസ് മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ചും പ്രതീഷ് മര്‍ദ്ദനത്തിന് ഇരയായി. ഈ സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കാന്‍ പൊലീസ് ആസൂത്രിതമായി വീണ്ടും പ്രതീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് പരാതി.
This post was last modified on December 22, 2017 10:38 am
Leave a Comment