X

കാബൂളില്‍ എംബസികള്‍ക്ക് സമീപം ബോംബ് സ്‌ഫോടനം: 95 പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സാണ് പൊട്ടിത്തെറിച്ചത്.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കടന്നു. 140ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എംബസികള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഗവണ്‍മെന്റ് ഓഫീസുകളും ഏറെയുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സാണ് പൊട്ടിത്തെറിച്ചത്. ചെക്‌പോസ്റ്റിന് സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. ആക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ച സമയത്താണ് നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഒരാഴ്ച മുമ്പ് ഇതേയിടത്ത് ഒരു ഹോട്ടല്‍ ലക്ഷ്യമാക്കിയും ഭീകരാക്രമണം നടന്നിരുന്നു. തുടര്‍ന്ന് മേഖലയിലെ സുരക്ഷയും ശക്തിപ്പെടുത്തിയിരുന്നു. 20 പേര്‍ കൊല്ലപ്പെട്ട അക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ പിന്നീട് ഏറ്റെടുത്തു. തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും യുഎസ് സൈനിക സഖ്യത്തിനും തിരിച്ചടിയാണ്. താലിബാനെ ചെറുക്കുന്നതിന്റെ ഭാഗമായി വ്യോമാക്രമണമുള്‍പ്പടെ അമേരിക്ക ശക്തമാക്കിയിരിക്കുമ്പോളാണ് ഭീകരാക്രമണങ്ങള്‍ നിര്‍ബാധം തുടരുന്നത്.

This post was last modified on January 27, 2018 9:02 pm