X

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ഇക്കുറി സമ്പൂര്‍ണ ബജറ്റ്

വക്കം പുരുഷോത്തമന്‍ ധനമന്ത്രി ആയിരുന്ന കാലത്താണ് ഇതിന് മുമ്പ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്

പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇതിനായുള്ള ബജറ്റ് സമ്മേളനം ജനുവരി22 ന് തുടങ്ങും. ബജറ്റ് സമ്മേളനത്തിനായി സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റാവും ഇത്തവണ അവതരിപ്പിക്കുക. സാധാരണ ബജറ്റ് അവതരണത്തിന് ശേഷം നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി സഭ പിരിയാറാണ്.

സമ്പൂര്‍ണ ബജറ്റ് സമ്മേളനമാവുമ്പോള്‍ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ ചര്‍ച്ച സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാനാവും. വക്കം പുരുഷോത്തമന്‍ ധനമന്ത്രി ആയിരുന്ന കാലത്താണ് ഇതിന് മുമ്പ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

 

This post was last modified on January 1, 2018 12:26 pm

Related Post
Leave a Comment