X

കുളത്തുപ്പുഴ പീഡനക്കേസ്‌: വനിത കമ്മീഷന്‍ കൊല്ലപെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍ യുവജനകമ്മീഷന്‍ ചിന്താ ജെറോം എന്നിവര്‍ കൊല്ലപെട്ട പെണ്‍കുട്ടിയുടെവീട് സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ അമ്മക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി.

കൊല്ലം കുളത്തുപ്പൂഴയില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം പൊലിസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതി രാജേഷിനെ കൊണ്ടുവന്നായിരുന്നു തെളിവെടുപ്പ്.

കുട്ടിയെകൊണ്ടുപോയ ഇടങ്ങള്‍ പ്രതി പൊലിസിനു കാണിച്ചുകൊടുത്തതായി പൊലിസ് പറഞ്ഞു. താന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം മറ്റാരെങ്കിലും അറിയുമെന്ന് കരുതി കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന്‌ പ്രതി പൊലിസിന് മൊഴി നല്‍കി.

അതെസമയം, വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍, യുവജനകമ്മീഷന്‍ ചിന്താ ജെറോം എന്നിവര്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെവീട് സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ അമ്മക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി.

This post was last modified on September 29, 2017 11:34 pm

Related Post
Leave a Comment