എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി.ബല്‍റാമിന് പിന്തുണയുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരന്‍. കണ്ണൂരില്‍ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചത് എകെജിയാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. പെരളശ്ശേരിയില്‍ പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ വീടുകള്‍ ആക്രമിക്കുകയും കല്യാണം മുടക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എകെജി. ബല്‍റാമിനെ പേടിപ്പിച്ച് തിരുത്താമെന്നും അങ്ങ് തീര്‍ത്തുകളയാമെന്നും ഒന്നും സിപിഎമ്മുകാര്‍ വിചാരിക്കേണ്ട. കണ്ണൂരില്‍ ഡിസിസിയുടെ ക്യാംപ് എക്‌സിക്യുട്ടീവിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
സിപിഎമ്മിന്റെ വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ വേട്ടയാടാന്‍ ബല്‍റാമിനെ കോണ്‍ഗ്രസ് വിട്ടുതരില്ലെന്നും സുധാകരന്‍ പറഞ്ഞു. ബല്‍റാമിന് പിന്തുണയുമായി നേരത്തെ എ.പി.അബ്ദുള്ളക്കുട്ടി, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, കെ.എം.ഷാജി എംഎല്‍എ, സിവിക് ചന്ദ്രന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ബല്‍റാമിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പറഞ്ഞത്.
This post was last modified on January 10, 2018 9:25 am
Leave a Comment