ഭാരതം തന്റെ അമ്മയാണെന്നും ഭാരതത്തില്‍ എവിടെ പോകാനും തനിക്ക് മടിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണറായി തന്നെ നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഇതേക്കുറിച്ച് ഇതുവരെ താന്‍ ഒന്നും അറിഞ്ഞില്ലെന്നും തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്നുമാണ് കുമ്മനം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഗവര്‍ണര്‍ പദവി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തെ ഗവര്‍ണറാക്കി നിയമിച്ചതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍.
Leave a Comment