X

വിവാദ ‘അയിത്തക്കുള’വുമായി ബന്ധപ്പെട്ട കോളനിയില്‍ കുറവ സ്ത്രീ മരിച്ച നിലയില്‍

അയിത്തക്കുളവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി കുറവ കുടുംബങ്ങൾ വ്യക്തമാക്കിയിരുന്നു

വർക്കല കരുനിലക്കോട് കുറവ സമുദായാഗം മരിച്ച നിലയിൽ. കരുനിലക്കോട്ട് ദളിതർക്ക് അയിത്തം കൽപ്പിച്ചിരുന്ന കുളത്തിന് സമീപം താമസിച്ചിരുന്ന ശ്യാമളയെ വാർഡ് കൗൺസിലർ ശിശുപാലന്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം പറയാനാവൂ എന്ന് പോലീസ് പറയുന്നു.

വർഷങ്ങളായി കൗൺസിലറുടെ വീട്ടിൽ ജോലി നോക്കുന്ന ശ്യാമളയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയിത്തക്കുളവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങളിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി കുറവ കുടുംബങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശ്യാമളയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ദളിത് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട് . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയിരിക്കുകയാണ്.

വര്‍ക്കലയിലെ അയിത്തക്കുളം സന്ദര്‍ശിച്ച ദളിത് പ്രവര്‍ത്തക വിനീതയ്ക്ക് നേരെ ആള്‍ക്കൂട്ട വിചാരണ, കയ്യേറ്റം, കള്ളപ്പരാതി

ദളിതനെ കുളിപ്പിച്ച് ജാതി കളയിക്കുന്ന അയിത്തകേരളത്തിന്റെ പുരോഗമനനാട്യങ്ങള്‍

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.