ശ്രീദേവിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് രജനികാന്ത്. തനിക്ക് നഷ്ടമായത് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിനേയും സിനിമ ലോകത്തിന് ഒരു ഇതിഹാസ താരത്തെയുമാണെന്ന് രജനികാന്ത് പറഞ്ഞു. ശ്രീദേവിയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.
ശ്രീദേവിയുടെ ആദ്യ നായകന്‍ രജനികാന്ത് ആയിരുന്നു – 1976ല്‍ പുറത്തിറങ്ങിയ, കെ ബാലചന്ദറിന്‍റെ മൂണ്‍ട്ര് മുടിച്ച് എന്ന സിനിമയില്‍. പിന്നീട് 16 വയതിനിലെ, പോക്കിരി രാജ, ധര്‍മ്മയുദ്ധം, നാന്‍ അടിമൈ ഇല്ലൈ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചു. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു.
This post was last modified on February 25, 2018 1:16 pm
Leave a Comment