ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയമാണ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാര്‍ കലാപവുമായി രംഗത്തിറങ്ങാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ഒരു കേസ് സംബന്ധിച്ച് കത്തില്‍ പറയുന്നുണ്ട് എന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്. ഇത് ലോയയുമായി ബന്ധപ്പെട്ടതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതെ” എന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി. കേസുകള്‍ വിവിധ കോടതികളില്‍ അലോക്കേറ്റ് ചെയ്യുന്നതടക്കമുള്ള വിധയങ്ങളില്‍ ചീഫ് ജസ്റ്റിസ് പ്രയോഗിക്കുന്ന തന്നിഷ്ടവും ചട്ടവിരുദ്ധമായ അധികാര പ്രയോഗവും പ്രതിഷേധത്തിന് കാരണമാണ്. കൊളീജിയത്തിന്‍റെ പ്രവര്‍ത്തനത്തിലെ അതൃപ്തിയും പ്രതിഷേധത്തിന് കാരണമാണ്.
This post was last modified on January 12, 2018 8:11 pm
Leave a Comment