X

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കൂറുമാറ്റ പേടി: നഗരസഭാംഗങ്ങളെ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി

34 നഗരസഭാംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ഗോവയിലെ റിസോര്‍ട്ടിലേയ്ക്ക് ബിജെപി സുഖവാസത്തിന് വിട്ടിരിക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലേയ്ക്ക് വില പേശി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ നേരിടുന്നതിനിടെ ബിജെപിക്ക് മഹാരാഷ്ട്രയില്‍ കൂറുമാറ്റ പേടി. കൂറുമാറ്റ സാധ്യത പേടിച്ച് ലാത്തൂര്‍ – ബീഡ് – ഒസ്മാനബാദ് നിയമസഭ കൗണ്‍സിലിലെ വോട്ടര്‍മാരായ നഗരസഭാംഗങ്ങളെ ഗോവയിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ് ബിജെപി. 34 നഗരസഭാംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ഗോവയിലെ റിസോര്‍ട്ടിലേയ്ക്ക് ബിജെപി സുഖവാസത്തിന് വിട്ടിരിക്കുന്നത്.

മേയ് 21ന് വോട്ടെടുപ്പ് ദിവസമേ ഇവര്‍ മടങ്ങിയത്തൂ. ബിജെപിയില്‍ നിന്ന് കൂറുമാറിയ രമേഷ് കദമിനെ എന്‍സിപി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ബിജെപിക്ക് പണി പാളുമെന്ന് മനസിലായത്. കദമിനെ പിന്നീട് മത്സര രംഗത്ത് നിന്ന് മാറ്റി അശോക് ജഗ്ദലെ എന്ന സ്വതന്ത്രനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസും എന്‍സിപിയും ചെയ്തത്. ഇതും ബിജെപിക്ക് ബുദ്ധിമുട്ടായി.

This post was last modified on May 19, 2018 9:11 am