X

“നീ മുസ്ലീമല്ലേടാ? നീ ജിഹാദിയല്ലേടാ?” ദ്രോണ അക്കാഡമിയിലെ അമ്പെയ്ത്ത് ട്രെയ്‌നറെ ആര്‍എസ്എസുകാര്‍ വളഞ്ഞിട്ട് തല്ലി

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ അസുഖ വിവരമറിഞ്ഞ് അതന്വേഷിക്കാന്‍ അവരുടെ വീട്ടിലെത്തിയപ്പോളാണ് ക്രൂര മര്‍ദ്ദനം.

നീ മുസ്ലീമല്ലേടാ, നീ ജിഹാദിയല്ലേടാ എന്ന് ചോദിച്ച് പാലക്കാട് മുസ്ലീം യുവാവിനെ ആര്‍എസ്എസുകാര്‍ തല്ലിച്ചതച്ചതായി പരാതി. ദ്രോണ അക്കാഡമിയിലെ അമ്പെയ്ത്ത് ട്രെയ്‌നറായ മുനീറിനെയാണ് പാലക്കാട് പുത്തൂരില്‍ വച്ച് ഒരു സംഘം ആര്‍എസ്എസുകാര്‍ വളഞ്ഞിട്ട് തല്ലിയത്. താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ അസുഖ വിവരമറിഞ്ഞ് അതന്വേഷിക്കാന്‍ അവരുടെ വീട്ടിലെത്തിയപ്പോളാണ് ക്രൂര മര്‍ദ്ദനം. സമയം വൈകിയതിനാല്‍ താന്‍ വീട്ടിലേയ്ക്ക് കയറുന്നില്ല എന്ന് പറയാനായി മുനീര്‍ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു. മുനീര്‍ കാണാന്‍ ചെന്ന വീട്ടുകാര്‍ വിളിച്ചുപറഞ്ഞ് തടയാന്‍ ശ്രമിച്ചിട്ടും ആര്‍എസ്എസുകാര്‍ മര്‍ദ്ദനം തുടര്‍ന്നതായി സുഹൃത്തും മാതൃഭൂമി മുന്‍ പ്രാദേശിക ലേഖികയുമായ റെജീന നൂര്‍ജഹാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

This post was last modified on August 7, 2018 12:20 pm

Related Post
Leave a Comment