X

“സര്‍ക്കാര്‍ വര്‍ഗീയശക്തികള്‍ക്ക് കുട പിടിക്കുന്നു”: പൊലീസ് നടപടിക്കെതിരെ ലത്തീന്‍ സഭ

കന്യാസ്ത്രീകളെയും വിശ്വാസികളായ മറ്റ് സ്ത്രീകളേയും അടക്കമുള്ളവരേയും പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നും ശിരോവസ്ത്രം വലിച്ചുകീറിയെന്നും ബിഷപ്പ് ആരോപിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലെ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നെയ്യാറ്റിന്‍കര ബിഷപ്പിന്റെ ഇടയലേഖനം. കുരിശുമല തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയശക്തികള്‍ക്ക് കുട പിടിക്കുകയാണ് സര്‍ക്കാരെന്നും സഹനസമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും ഇടയലേഖനത്തില്‍ ബിഷപ്പ് റെവ.ഡോ.വിന്‍സന്റ് സാമുവല്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെയും വിശ്വാസികളായ മറ്റ് സ്ത്രീകളേയും അടക്കമുള്ളവരേയും പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നും ശിരോവസ്ത്രം വലിച്ചുകീറിയെന്നും ബിഷപ്പ് ആരോപിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയാണ് ലത്തീന്‍ കത്തോലിക്ക സഭ നല്‍കിയിരിക്കുന്നത്.

This post was last modified on January 7, 2018 10:05 am

Related Post
Leave a Comment