X

മതമില്ലാത്ത ഒരു ഐഎഎസ് കല്യാണം

ഡല്‍ഹി സ്വദേശിനിയും ദലിത് വിഭാഗക്കാരിയുമായ ടീന ധാബി (24) കശ്മീരി മുസ്ലിം ആയ അത്തര്‍ ആമിര്‍ ഉള്‍ ഷാഫി ഖാനും (25) പരമ്പരാഗത കശ്മീരി ചടങ്ങുകളോടെ വിവാഹിതരായത്.

മത വിശ്വാസം പരസ്പര വിശ്വാസത്തിന് മുന്നില്‍ തല കുനിച്ചപ്പോള്‍ 2015 ഐഎഎസ് ബാച്ചിലെ ഒന്നാം സ്ഥാനക്കാരിയായ ടീന ധാബിയും രണ്ടാം സ്ഥാനക്കാരനായ അത്തര്‍ ആമീറുള്‍ ഷാഫി ഖാനും കഴിഞ്ഞ ദിവസം ജിവിത്തിലേക്ക് ചുവടുവച്ചു. കശ്മീരിലെ പഹല്‍ഗാമില്‍ വധൂവരന്‍മാരുടെ വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡല്‍ഹി സ്വദേശിനിയും ദലിത് വിഭാഗക്കാരിയുമായ ടീന ധാബി (24) കശ്മീരി മുസ്ലിം ആയ അത്തര്‍ ആമിര്‍ ഉള്‍ ഷാഫി ഖാനും (25) പരമ്പരാഗത കശ്മീരി ചടങ്ങുകളോടെ വിവാഹിതരായത്. ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും മട്ടാനിലുള്ള വരന്‍റെ വീട്ടിലേക്ക് പോയി.

2015 ഐഎഎസ് പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരിയായ ടീന, ദലിത് വിഭാഗത്തില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ്. ആദ്യ ശ്രമത്തിലായിരുന്നു ടീനയുടെ ഈ നേട്ടം. നിലവില്‍ രാജസ്ഥന്‍ കേഡറലാണ് ഇരുവരും ജോലി ചെയ്യുന്നത്. മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. കശിമീരില്‍ ആദ്യമായല്ല വ്യത്യസ്ഥ മതസ്ഥരായവര്‍ വിവാഹിതരാവുന്നത്. എന്നാല്‍ ഇത്രയധികം അതിഥികള്‍ക്ക് മുന്നി ഇത്തരമൊരു മതരഹിത വിവാഹം നിരവധി യാഥാസ്ഥിതിക വിശ്വാസികളുള്ള താഴ്‌വരയില്‍ ആദ്യമായാണെന്ന് കണക്കാക്കേണ്ടിവരും.