X

കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് സിപിഎം; പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് സുഖഭരണം

കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ് സ്വതന്ത്രന്‍ എന്നിവര്‍ ചേര്‍ന്നാല്‍ 28 സീറ്റ്. ഇതില്‍ ആരും ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവിശ്വാസപ്രമേയം വന്നാല്‍ ബിജെപി ഭരണസമിതി വീഴുമെന്ന കാര്യം ഉറപ്പ്.

കോണ്‍ഗ്രസുമായി ഒരുവിധത്തിലുള്ള നീക്കുപോക്കും പാടില്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയ രേഖ സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ചതിലൂടെ രക്ഷപ്പെട്ടത് പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം കൂടിയാണ്. കേവലഭൂരിപക്ഷമില്ലാതെയാണ് ബിജെപി ഇപ്പോള്‍ പാലക്കാട് നഗരസഭ ഭരിക്കുന്നത്. 52 അംഗ കൗണ്‍സിലില്‍ 24 സീറ്റാണ് നിലവില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ലീഗ് സ്വതന്ത്രന്‍ എന്നിവര്‍ ചേര്‍ന്നാല്‍ 28 എണ്ണവും. ഇതില്‍ ആരും ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവിശ്വാസപ്രമേയം വന്നാല്‍ ബിജെപി ഭരണസമിതി വീഴുമെന്ന കാര്യം ഉറപ്പ്. എന്നാല്‍, 2015 നവംബറില്‍ അധികാരത്തില്‍ വന്ന ബിജെപിയുടെ ഭരണത്തിനെതിരേ അവിശ്വാസം കൊണ്ടുവരാന്‍ ആരും തയ്യാറായിട്ടില്ല.

കോണ്‍ഗ്രസും സിപിഎമ്മും ബിജെപി ഭരണത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അവിശ്വാസ പ്രമേയം കൊണ്ടുവരാത്തത് ഒത്തുകളിയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ധാരണയും സഹകരണവുമാകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖയും ഒരു തരത്തിലുള്ള തിരഞ്ഞെടുപ്പ് സഹകരണവും ധാരണയും പറ്റില്ലെന്ന പ്രകാശ് കാരാട്ടിന്റെ രേഖയുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നത്.

നിലവിലെ കക്ഷി നില:

ബിജെപി – 24, കോണ്‍ഗ്രസ് – 13, സിപിഎം – 9, മുസ്ലിം ലീഗ് – 4 വെല്‍ഫെയര്‍ പാര്‍ട്ടി – 1, സ്വതന്ത്രന്‍ – 1.

സംസ്ഥാനത്ത് ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപി വീഴുമോ? സിപിഎം നിലപാട് നിര്‍ണായകം

പാലക്കാട് നഗരസഭ: സിപിഎം സഹായിച്ചാല്‍ ബിജെപിയെ ഇറക്കാമെന്ന് കോണ്‍ഗ്രസ്, സിപിഎം എന്തുചെയ്യും?

പ്രകാശ് കാരാട്ട്, താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു: ആനന്ദ് പട്‌വര്‍ദ്ധന്‍

This post was last modified on January 23, 2018 10:02 am