X

തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍ വില വിശ്രമമില്ലാതെ ഉയരങ്ങളിലേയ്ക്ക്

പെട്രോളിന് നിലവില്‍ ലീറ്ററിന് 80.39 രൂപയും ഡീസലിന് 73.38 രൂപയുമാണ് വില. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, രാജ്യത്താകെ ഇന്ധനവില കുതിച്ചുകയറുകയാണ്.

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ ഏഴാം ദിവസവും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. പെട്രോളിന് നിലവില്‍ ലീറ്ററിന് 80.39 രൂപയും ഡീസലിന് 73.38 രൂപയുമാണ് വില. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, രാജ്യത്താകെ ഇന്ധനവില കുതിച്ചുകയറുകയാണ്. നാല് രൂപ വരെ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള 19 ദിവസം എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങള്‍ എന്നാണ് കമ്പനികള്‍ പറയുന്നത്. വില താഴ്ന്ന് നിന്നപ്പോള്‍ വര്‍ധിപ്പിച്ച നികുതികള്‍ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് യുഎസ് പിന്തിരിഞ്ഞത് അന്താരാഷ്ട്ര എണ്ണ വിപണിക്ക് ദീര്‍ഘകാല ഭീഷണിയാണ്.

This post was last modified on May 20, 2018 9:41 am