X

കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച; ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ ദേശീയ ശക്തിപ്രകടനമാകും

നാളെ രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ ചടങ്ങ് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റിയത്.

നാളെ നടത്തുമെന്ന് അറിയിച്ചിരുന്ന കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി. നാളെ രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ ചടങ്ങ് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബിജെപിക്കെതിരായി പ്രതിപക്ഷത്തിന്റെ ദേശീയ ശക്തിപ്രകടനമായേക്കും.

ബംഗളൂരുവിലെ കണ്ഠവീര സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി എസ് പി നേതാവ് മായാവതി, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, കെ ചന്ദ്രശേഖര്‍ റാവു, മമത ബാനര്‍ജി തുടങ്ങി വിവിധ ദേശീയ, പ്രാദേശിക പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചടങ്ങിനെത്തും.