X

മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കല്‍: സ്മൃതി ഇറാനിയുടെ വിവാദ ഉത്തരവ് മോദി പിന്‍വലിച്ചു

വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച പരാതികളും പ്രശ്‌നങ്ങളും പ്രസ് കൗണ്‍സില്‍ പരിശോധിച്ചാല്‍ മതിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു സംവാദം ആവശ്യമാണെന്ന് സ്മൃതി ഇറാനി ട്വീറ്റില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.

വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പിന്‍വലിച്ചു. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച പരാതികളും പ്രശ്‌നങ്ങളും പ്രസ് കൗണ്‍സില്‍ പരിശോധിച്ചാല്‍ മതിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു സംവാദം ആവശ്യമാണെന്ന് സ്മൃതി ഇറാനി ട്വീറ്റില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.

സ്മൃതി ഇറാനിയുടെ നടപടി ഫാഷിസ്റ്റ് നീക്കമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. വ്യാജ വാര്‍ത്ത സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്്‌സ് അസോസിയേഷനും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഐ ആന്‍ഡ് ബി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നത്.

This post was last modified on April 3, 2018 1:57 pm